വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിൽ. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ ഫലപ്രദമാകാതെ അവസാനിച്ചതായി ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ......
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ വൻ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ഇന്ത്യ–പാകിസ്താൻ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെ ഏകദേശം 1000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചിരിക്കുന്ന കാർമേഘപ്പാളികളുടെ ഉപഗ്രഹ ചിത്രങ്ങൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു. ......
മേടം: ആത്മവിശ്വാസം ഉയരുന്ന ദിവസമാണ്. ജോലിസ്ഥലത്തും വ്യക്തിപരമായ കാര്യങ്ങളിലും നിങ്ങൾക്ക് നേട്ടം കൈവരിക്കാൻ കഴിയും.......
ചെങ്ങന്നൂർ: കേരള ഗണക മഹാസഭയുടെ വനിതാ സംഘടനയായ ഗണക വനിതാവേദിയുടെ വിളംബരജാഥയോടെ തുടങ്ങിയ സംസ്ഥാന സമ്മേളനം ചെങ്ങന്നൂരിൽ മോസ്റ്റ് ബായ്ക് വേഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ സംസ്ഥാന അദ്ധ്യക്ഷൻ എസ് കുട്ടപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്തു. അതിപിന്നാക്ക വിഭാഗങ്ങൾക്ക് എല്ലാ തലത്തിലും അവഗണനയാണുള്ളതെന്നും ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നവരെ ഒറ്റക്കെട്ടായിനിന്ന് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാവേദി പ്രസിഡണ്ട് സിന്ധു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
ഗണക മഹാസഭാ ജനറൽ സെക്രട്ടറി ജി. ......
ദോഹ: ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രധാന ലാൻഡ്മാർക്കുകളും സർക്കാർ സ്ഥാപനങ്ങളും നീല വെളിച്ചത്തിൽ കുളിച്ചുനിന്നു. ഇന്നലെ (ഏപ്രിൽ 2 വ്യാഴാഴ്ച) വൈകുന്നേരമാണ് രാജ്യത്തെ പ്രമുഖ കെട്ടിടങ്ങൾ നീല പ്രഭ ചൊരിഞ്ഞ് ഈ ആഗോള ക്യാമ്പയിനിൽ പങ്കുചേർന്നത്.
ഐക്യരാഷ്ട്രസഭ ഈ വർഷം മുന്നോട്ടുവെച്ച "ഓട്ടിസവും മാനവികതയും - ഓരോ ജീവനും വിലപ്പെട്ടതാണ്" എന്ന പ്രമേയത്തിന് കരുത്തുപകർന്നുകൊണ്ടായിരുന്നു ഖത്തറിന്റെ ഐക്യദാർഢ്യം നീല വെളിച്ചത്തിൽ ദീപ്തമാക്കിയത്.ഓട്ടിസം ബാധിച്ച വ്യക്തികളുടെ അന്തസ്സും മൂല്യവും അംഗീകരിക്കേണ്ടത് സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നീതി മന്ത്രാലയവും ജുഡീഷ്യറി കൗൺസിലും,
വാദി അൽ സെയിലിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനവും ഈ കാരുണ്യ സംരംഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീല വെളിച്ചം തെളിച്ചു.പൊതുമരാമത്ത് അതോറിറ്റിയായ 'അശ്ഗാൽ' വിവിധ ലാൻഡ്മാർക്കുകൾ പ്രകാശിപ്പിച്ചപ്പോൾ, ഖത്തരി ദിയാറിന്റെ നേതൃത്വത്തിൽ ലുസൈലിലെ പ്രമുഖ ഇടങ്ങളും നീല പ്രഭയിൽ തിളങ്ങി.ഓട്ടിസം ബോധവൽക്കരണത്തിൽ ഖത്തർ വഹിക്കുന്ന ആഗോള പങ്ക് ഏറെ വലുതാണ്. ......
സിംഗപ്പൂർ/ദോഹ : സിംഗപ്പൂരിൽ നടക്കുന്ന ഏഷ്യൻ കപ്പ് ബാസ്ക്കറ്റ്ബോൾ (3x3) ചാമ്പ്യൻഷിപ്പിൽ ഖത്തർ ഇന്ന് തങ്ങളുടെ പോരാട്ടം ആരംഭിക്കുന്നു. ഗ്രൂപ്പ് ഡി-യിലെ മത്സരങ്ങളിൽ ഇന്ത്യയും ന്യൂസിലൻഡുമാണ് ഖത്തറിന്റെ എതിരാളികൾ.ഏപ്രിൽ 1 മുതൽ 5 വരെ നടക്കുന്ന ടൂർണമെന്റിൽ ഏഷ്യയിലെ കരുത്തരായ 22 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്.മുഹമ്മദ് ഹാഷിം സൈദാൻ, മുബാറക് ജാമ, ഡിജാൻ യാനിച്ച്, നെഡിം മുസ്ലിച്ച് എന്നിവരാണ് ഖത്തർ ടീമിനായി കളത്തിലിറങ്ങുന്നത്. ......
ദോഹ: രാജ്യത്തെ ഭക്ഷ്യ-മരുന്ന് സുരക്ഷാ പരിശോധനകളിൽ ഡിജിറ്റൽ ഓട്ടോമേഷൻ സംവിധാനം നടപ്പിലാക്കിയതോടെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കാൻ സാധിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH). അബു സംറ അതിർത്തിയിലെ പരിശോധനാ യൂണിറ്റുകളും ഫുഡ് സേഫ്റ്റി ലബോറട്ടറിയും സന്ദർശിക്കവെ ഹെൽത്ത് കെയർ റെഗുലേറ്ററി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ......

ദോഹ: രാജ്യത്തെ വിതരണ ശൃംഖലകളുടെ (Supply Chains) കരുത്തും സുസ്ഥിരതയും വർധിപ്പിക്കുന്നതിനായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയവും (MoCI) ഖത്തർ ഡെവലപ്മെന്റ് ബാങ്കും (QDB) ചേർന്ന് പ്രമുഖ വിതരണക്കാരുടെയും പ്രാദേശിക കമ്പനികളുടെയും ഏകോപന യോഗം വിളിച്ചുചേർത്തു.മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച്, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിപണിയിലെ തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമാണ് വ്യാഴാഴ്ച ദോഹയിൽ യോഗം ചേർന്നത്.ഭക്ഷ്യസുരക്ഷ ഉൾപ്പെടെയുള്ള മുൻഗണനാ മേഖലകളിൽ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിതരണ ശൃംഖലയിലെ വെല്ലുവിളികൾ നേരിടാനും യോഗം തീരുമാനിച്ചു.പ്രാദേശിക ഉൽപ്പാദകരെയും വിതരണക്കാരെയും ശാക്തീകരിക്കുന്നതിലൂടെ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു.
മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് മൊത്ത-ചില്ലറ വ്യാപാര മേഖലയ്ക്കും ഭക്ഷ്യ-ആരോഗ്യ വ്യവസായങ്ങൾക്കും പിന്തുണ നൽകുന്നതിനായി പ്രത്യേക ധനസഹായ പദ്ധതികൾ ഖത്തർ ഡെവലപ്മെന്റ് ബാങ്ക് അവതരിപ്പിച്ചു.യോഗത്തിന്റെ ഭാഗമായി വിതരണക്കാരും പ്രാദേശിക കമ്പനികളും തമ്മിൽ നടത്തിയ ചർച്ചകളിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള വിവിധ കരാറുകളിൽ ഒപ്പുവെച്ചു.
വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഇൻഡസ്ട്രിയൽ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സാലിഹ് മാജിദ് അൽ ഖുലൈഫി, ക്യു.ഡി.ബി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഹമദ് സാലിം മെജെഗീർ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. ......
ദോഹ: ആഗോള ഊർജ വിപണിയിൽ വിശ്വസ്തവും സുരക്ഷിതവുമായ ഊർജ വിതരണക്കാരായി ഖത്തർ തുടരുമെന്ന് ഊർജ കാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅബി വ്യക്തമാക്കി. ബ്രിട്ടീഷ് ഊർജ സുരക്ഷാ-നെറ്റ് സീറോ സെക്രട്ടറി എഡ് മിലിബാൻഡുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.നിലവിലെ പ്രാദേശിക സംഘർഷങ്ങൾ ആഗോള ഊർജ വ്യവസായത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു.ഊർജ വിതരണ ശൃംഖലയുടെ സുരക്ഷിതത്വം ഉറപ്പാക്കാനും തടസ്സമില്ലാത്ത വിതരണം നിലനിർത്താനുമുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ വിഷയമായി.യുണൈറ്റഡ് കിംഗ്ഡവുമായുള്ള ഊർജ ബന്ധം കൂടുതൽ ശക്തമാക്കാനും ഭാവിയിലെ സഹകരണ സാധ്യതകൾ വിപുലീകരിക്കാനും ഖത്തർ താൽപ്പര്യം പ്രകടിപ്പിച്ചു.ആഗോളതലത്തിൽ ഊർജ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഖത്തറിന്റെ ഈ ഉറപ്പ് അന്താരാഷ്ട്ര വിപണിയിൽ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ......
ദോഹ: കലയുടെയും സർഗ്ഗാത്മകതയുടെയും രാജ്യാന്തര സംഗമവേദിയായ 'ദോഹ ഡിസൈൻ ബിനാലെ 2026'-ന്റെ ഉദ്ഘാടനം ഈ വർഷം നവംബറിലേക്ക് മാറ്റിവെച്ചു. മേഖലയിലെ നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് ഖത്തർ മ്യൂസിയംസും ഡിസൈൻ ദോഹയും സംയുക്തമായി ഈ തീരുമാനമെടുത്തത്.
പുതുക്കിയ തീയതികൾ പ്രകാരം നവംബർ 5 മുതൽ 7 വരെയാകും ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ......